ആലപ്പുഴ : സ്വർണ്ണച്ചെയിൻ മോഷ്ടിച്ചു എന്നാരോപിച്ച് മധ്യവയസ്ക്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിൽ. 49കാരനായ സജി എന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. (Alappuzha murder case)
മൂന്നും നാലും അഞ്ചും പ്രതികളെയാണ് കായംകുളം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സമീപത്തെ തോട്ടിൽ വീണ ഷിബുവിനെ അവിടെ നിന്നും പുറത്തെടുത്താണ് അതിക്രൂരമായി മർദ്ദിച്ചത്.
ഏഴോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാലാം പ്രതിയുടെ മകൻ്റെ കയ്യിലെ സ്വർണ്ണ ബ്രേസ്‌ലെറ്റ് മോഷ്ടിച്ചുവന്നായിരുന്നു ആരോപണം.