ആലപ്പുഴ : കാവാലം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ രണ്ടു സുഹൃത്തുക്കൾ അറസ്റ്റിലായി.(Alappuzha murder case)
പോലീസിൻ്റെ പിടിയിലായത് ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ്. മസ്തിഷ്ക അണുബാധ മൂലം കഴിഞ്ഞ രണ്ടിനാണ് സുരേഷ് കുമാർ മരിച്ചത്. കുടുംബം ഇയാളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു.
സുഹൃത്തുക്കൾ ഇയാളെ സംഘം ചേർന്ന് മർദിച്ചുവെന്ന് പോലീസ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് അണുബാധയ്ക്ക് കാരണമായത്.