ആലപ്പുഴ : നിർമ്മാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം അപകടത്തിൽ 2 പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് പൊതുമരാമത്ത് വകുപ്പ്. (Alappuzha bridge collapse incident )
സർവ്വീസിലേക്ക് തിരികെ പ്രവേശിച്ചത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെസ്സി തോമസ്, അസിസ്റ്റൻറ് എൻജിനീയർ എസ് ശ്രീജിത്ത്, ഓവർസിയർ വൈ യതിൻകുമാർ എന്നിവരാണ്.
മൂവരും സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർക്ക് അപേക്ഷ നൽകിയിരുന്നു.