

കോട്ടയം: കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വിവരം. ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ അവിടെ നിന്നും മാറ്റിയതായാണ് മെഡിക്കൽ റിപ്പോർട്ട്.(Alappuzha accident updates )
ചികിത്സയിലുള്ള 5 പേരിലൊരാളുടെ നില തൃപ്തികരമാണ്. നേരത്തെ തുടർചികിത്സയ്ക്കായി ആൽബിനെന്ന വിദ്യാർത്ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.
അതേസമയം, ദേവാനന്ദ് എന്ന വിദ്യാർത്ഥിയുടെ സംസ്ക്കാരം ഇന്ന് നടന്നു. പാലാ മറ്റക്കരയിലെ വീട്ടിലാണ് ചടങ്ങുകൾ നടന്നത്.