

ബിഗ് ബോസ് സീസൺ ഏഴിലെ വിജയി ആരാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. അനുമോൾ, അനീഷ്, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരാണ് ടോപ് ഫൈവിൽ എത്തിയ താരങ്ങൾ. ഇവരിൽ ഒന്നാം സ്ഥാനത്ത് അനുമോളോ അനീഷോ എത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്.
ഗ്രാൻഡ് ഫിനാലെ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് ടോപ് ഫൈവിൽ നിന്നും അക്ബർ പുറത്തായിട്ടുണ്ട്. ഇനി ഷോയിൽ ഉള്ളത് നാലുപേരാണ്. അനുമോൾ, അനീഷ്, നെവിൻ, ഷാനവാസ് എന്നിവരാണ് ഇനിയുള്ളത്. ഇവരിൽ ആരാണ് അടുത്ത് പുറത്താവുക. ആരാണ് കപ്പ് നേടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.