
കോഴിക്കോട് : വന്യജീവി ആക്രമണം സംബന്ധിച്ച് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിക്കൊണ്ടുള്ള നിയമത്തിൽ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. (AK Saseendran on Kerala Allows Killing of Aggressive Wild Animals )
സുപ്രധാന തീരുമാനമാണ് മന്ത്രിസഭയുടേത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനം അല്ലെന്നും, വന്യജീവി ശല്യത്താൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്നാണ് മന്ത്രിയുടെ വിമർശനം.