കൊല്ലം കോർപ്പറേഷനിൽ ചരിത്രം തിരുത്തി UDF: എ കെ ഹഫീസ് മേയർ | Mayor

ചടങ്ങിൽ എംപിമാരടക്കം പങ്കെടുത്തു
കൊല്ലം കോർപ്പറേഷനിൽ ചരിത്രം തിരുത്തി UDF: എ കെ ഹഫീസ് മേയർ | Mayor
Updated on

കൊല്ലം: കാൽനൂറ്റാണ്ടുകാലം ഇടതുമുന്നണി അടക്കിവാണിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. ഐഎൻടിയുസി ദേശീയ നിർവാഹക സമിതി അംഗവും കോൺഗ്രസ് നേതാവുമായ എ.കെ. ഹഫീസ് പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വരുന്നത്.(AK Hafeez becomes the new Mayor of Kollam Corporation)

ആകെ 56 അംഗങ്ങളുള്ള കൗൺസിലിൽ 27 വോട്ടുകൾ നേടിയാണ് ഹഫീസ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ പി.ജെ. രാജേന്ദ്രന് 16 വോട്ടുകൾ ലഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ ബിജെപിയും (12 അംഗങ്ങൾ) എസ്ഡിപിഐയും (1 അംഗം) വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ യുഡിഎഫിന് വിജയം ഉറപ്പായി. ആദ്യഘട്ടത്തിൽ എസ്ഡിപിഐ അംഗം യുഡിഎഫിന് വോട്ട് ചെയ്തിരുന്നു.

മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു. നേരത്തെ തന്നെ മേയർ സ്ഥാനാർത്ഥിയായി എ.കെ. ഹഫീസിനെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com