Sabarimala : 'ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരികർമ്മി ആക്കിയത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്, കുത്സിത ശ്രമം ഇല്ലാതാക്കിയത് അയ്യപ്പൻ്റെ ഇടപെടലാണ്': AK ബാലൻ

അയാളുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ അത് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു
AK Balan on Sabarimala gold case
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എ കെ ബാലൻ രംഗത്തെത്തി. കുത്സിത ശ്രമം ഇല്ലാതാക്കിയത് അയ്യപ്പൻ്റെ ഇടപെടലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരികർമ്മി ആക്കിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(AK Balan on Sabarimala gold case)

ഇടതുപക്ഷക്കാർ തട്ടിപ്പിൽ ഉണ്ടെങ്കിൽ അവരെ കഴുത്തിന് പിടിച്ച് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളെ ഉപയോഗപ്പെടുത്തി സന്നിധാന പരിസരം എങ്ങനെ വികസിപ്പിക്കാം എന്നതും ഭക്തജനങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് അവരുടെ വരവും പോക്കും എങ്ങനെ എളുപ്പമാക്കാം എന്നതുമായിരുന്നു ആഗോള അയ്യപ്പ സംഗമത്തിൻ്റെ ലക്ഷ്യമെന്നും, എന്നാൽ അത് പൊളിക്കാനായി ഉണ്ണിക്കൃഷ്ണൻ പോറ്റി സംഗമം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പീഠം നഷ്ടപ്പെട്ടുവെന്ന് കള്ളം പറഞ്ഞെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ, അയാളുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ അത് കണ്ടെത്തിയെന്നും അത് അയ്യപ്പന്റെ ഇടപെടൽ ആണെന്നും എ കെ ബാലൻ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com