
പാലക്കാട് : തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി പങ്കെടുക്കില്ല എന്ന ഗതാഗത മന്ത്രി കെ ബി ഗാംഷ് കുമാറിൻ്റെ പ്രസ്താവനയെ വിമർശിച്ച് സി പി എം നേതാവ് എ കെ ബാലൻ രംഗത്തെത്തി. (AK Balan against KB Ganesh Kumar's remarks)
ഇത് ഇടതുസമീപനം അല്ലെന്നും, ഇതിലൂടെ സമരം ചെയ്യുന്നവരെ വില കുറച്ചു കാണാൻ സാഹചര്യം ഒരുക്കിയെന്നും അദ്ദേഹം തുറന്നടിച്ചു.
സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ലെന്നും, പ്രസ്താവന ഒഴിവാക്കേണ്ടത് ആയിരുന്നുവന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയസ്‌നോൺ പ്രഖ്യാപിക്കുന്നത് സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.