‘സ്നേഹത്തിൻ്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പു വരെ’: പരിഹസിച്ച് എ കെ ബാലൻ | AK Balan about Sandeep Varier

ആർ എസ് എസുമായി സന്ദീപിന് പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും, അത് പിരിയാൻ അയാൾക്കാകില്ലെന്നും അദ്ദേഹം ആരോപിച്ചു
‘സ്നേഹത്തിൻ്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പു വരെ’: പരിഹസിച്ച് എ കെ ബാലൻ | AK Balan about Sandeep Varier
Published on

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണമറിയിച്ച് എ കെ ബാലൻ. കോണ്‍ഗ്രസ് ക്യാമ്പ് ആർ എസ് എസ് ക്യാമ്പായി മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.(AK Balan about Sandeep Varier )

സന്ദീപ് കോൺഗ്രസിലേക്ക് പോയത് ആർ എസ് എസിൻ്റെ ആശയങ്ങൾ തള്ളിപ്പറഞ്ഞല്ല എന്ന് പറഞ്ഞ അദ്ദേഹം, സ്‌നേഹത്തിൻ്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയേ ഉണ്ടാകുവെന്നും പരിഹസിച്ചു.

എസ് ഡി പി ഐക്കാർ ഇപ്പോൾ കോൺഗ്രസിനോട് ജയിക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കുമെന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ എ കെ ബാലൻ, ജയിക്കാനായി ആർ എസ് എസിനെ കൂട്ടുപിടിക്കാനായി സന്ദീപ് വാര്യരെ ഉപയോഗപ്പെടുത്താമെന്ന ഉപദേശത്തിലൂന്നിയാണ് ഈ നാടകംകളിയെന്നും കൂട്ടിച്ചേർത്തു.

ആർ എസ് എസുമായി സന്ദീപിന് പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും, അത് പിരിയാൻ അയാൾക്കാകില്ലെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് ആർ എസ് എസുമായുള്ള കോൺഗ്രസിൻ്റെ പാലമാണെന്നാണ് എ കെ ബാലൻ്റെ ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com