
പാലക്കാട്: സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, ബി ജെ പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തി. അദ്ദേഹം പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം ശക്തമാകുന്ന അവസരത്തിലാണിത്.(AK Balan about Sandeep Varier )
തങ്ങളെ നല്ല രീതിയിൽ വിമർശിക്കുന്നയാളാണ് സന്ദീപെങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നാണ് എ കെ ബാലൻ പ്രതികരിച്ചത്.
സന്ദീപ് ഒരു വ്യക്തിയെന്ന നിലയിൽ പെരുമാറാനും, നന്നായി സംസാരിക്കാനും കഴിയുന്ന ആളാണെന്നും, മറ്റു കാര്യങ്ങൾ തനിക്കറിയില്ലെന്നും പറഞ്ഞ അദ്ദേഹം, ബി ജെ പി ആഭ്യന്തര കലഹം കൊണ്ട് പൊട്ടിപ്പൊളിയുകയാണെന്നും വ്യക്തമാക്കി.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതെ വന്നതോടെയാണ് സന്ദീപ് വാര്യർ ബി ജെ പി വിടുകയാണെന്ന ചർച്ചകളുയർന്നത്.