AK Balan : 'പാർട്ടിയിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ജി സുധാകരനുണ്ട്, പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാകും വിധം പുറത്തു പറയരുത്': AK ബാലൻ

തനിക്കും പണ്ട് അതുപോലെ ഒരു സ്വഭാവം ഉണ്ടായിരുന്നുവെന്നും, പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കിയെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി
AK Balan : 'പാർട്ടിയിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ജി സുധാകരനുണ്ട്, പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാകും വിധം പുറത്തു പറയരുത്': AK ബാലൻ
Published on

പാലക്കാട് : താൻ സഹോദരനെപ്പോലെ കാണുന്നയാളാണ് മുൻ മന്ത്രി ജി സുധാകരൻ എന്ന് പറഞ്ഞ് എ കെ ബാലൻ. അദ്ദേഹത്തിൻ്റെ വിശദീകരണം എസ് എഫ് ഐ കാലത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ചാണ്. ജി സുധാകരന് പാർട്ടിയിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടെന്നും, മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (AK Balan about G Sudhakaran)

തനിക്കും പണ്ട് അതുപോലെ ഒരു സ്വഭാവം ഉണ്ടായിരുന്നുവെന്നും, പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കിയെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി. എസ് എഫ് ഐ ആയിരിക്കുമ്പോൾ ഉള്ള സ്വഭാവത്തിൽ സുധാകരന് മാറ്റമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ പാർട്ടി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സജി ചെറിയാനെ വിമർശിച്ച് ജി സുധാകരൻ

മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ജി സുധാകരൻ രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും, ടീ പാർട്ടി നടത്തിയെന്നും പറഞ്ഞ അദ്ദേഹം, സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും, തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

താൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും, പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തിയ സജി ചെറിയാനെ ഇതുവരെ വിലക്കിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ അദ്ദേഹത്തിനില്ല എന്നും ജി സുധാകരൻ തുറന്നടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com