തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആൻ്റണി മുത്തങ്ങ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല എന്ന് പറഞ്ഞ് രംഗത്തെത്തി. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(AK Antony about his Press meet)
റണ്ണിങ് കമൻ്ററിക്കില്ല എന്നും, അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നടത്തിയ വാർത്താസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
അപ്രിയ സത്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തുറന്നുപറയാനും പറയാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറഞ്ഞ അദ്ദേഹം, ഇനിയും മറ്റു വിഷയങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി.