കൊച്ചി : ഖദർ വിവാദം കോൺഗ്രസിനെ ആകെ വിഴുങ്ങുകയാണ്. ഇത് ആരംഭിച്ച അജയ് തറയിൽ പറയുന്നത് ഖദർ ധരിക്കുമെന്ന് ഒപ്പിട്ടാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുന്നതെന്നാണ്. (Ajay Tharayil on Khadi controversy)
ഇതിനെതിരെ പ്രചാരണം നടത്തുന്നത് ന്യൂജെൻ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈ ക്ലീനിങ്ങിന് നൽകിയാണോ യുവ നേതാക്കൾ എന്നും ഷർട്ട് ഇടുന്നത് എന്ന് ചോദിച്ച അദ്ദേഹം, വെള്ള മാത്രം ഇടണമെന്നല്ല താൻ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി.