കൊല്ലം : കോൺഗ്രസ് പരിപാടിയിൽ സി പി എം മുൻ എം എൽ എ അയിഷ പോറ്റിയും പങ്കെടുക്കും. കൊട്ടാരക്കരയിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് അവർ പങ്കെടുക്കുന്നത്. (Aisha Potty in Congress programme)
നാളെയാണ് പരിപാടി. അനുസ്‌മരണ പ്രഭാഷണം നടത്തുന്നത് അയിഷ പോറ്റിയാണ്. ഏറെ നാളായി ഇവർ സി പി എം വേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.