കൊല്ലം : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്ന സി പി എം മുൻ എം എൽ എ അയിഷ പോറ്റി പാർട്ടിയോടുള്ള അതൃപ്തി പ്രകടമാക്കി. വിളിക്കാത്തിടത്ത് ഞാൻ പോകണോയെന്നാണ് സർക്കാർ പരിപാടികളിൽ കാണാറില്ലല്ലോയെന്നുള്ള ചോദ്യത്തിന് അവർ നൽകിയ മറുപടി. (Aisha Potty Expresses Discontent towards CPM)
നോട്ടീസിൽ തൻ്റെ പേര് പോലും വയ്ക്കാറില്ലെന്നും, വെറുതെ കേട്ടറിഞ്ഞ് പരിപാടികൾക്ക് പോകേണ്ട കാര്യമില്ലെന്നും അവർ തുറന്നടിച്ചു. ഇതിന് പിന്നിൽ ആരാണെന്ന് പറയുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ചേരുന്ന കാര്യമോ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യമോ ഇപ്പോൾ തൻ്റെ മുന്നിലില്ല എന്ന് അവർ പ്രതികരിച്ചു.