'നിലപാട് എന്നത് ഒരു വാക്കല്ല, ഇടതു പക്ഷത്തെ വഞ്ചിച്ച V ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ': AISF | LDF

'നിലപാട് എന്നത് ഒരു വാക്കല്ല, ഇടതു പക്ഷത്തെ വഞ്ചിച്ച V ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ': AISF | LDF

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമർശമുള്ളത്
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് (AISF) വിമർശനം കടുപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച എഐഎസ്എഫ്, മന്ത്രി വി. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് തുറന്നടിച്ചു.(AISF says V Sivankutty has cheated LDF)

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമർശമുള്ളത്. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. മുൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി. ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നാണ് ഇതിൽ പറയുന്നത്

പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിനെതിരെ സിപിഐ നേതൃത്വം ശക്തമായ എതിർപ്പ് ഉയർത്തുകയും വിഷയത്തിൽ മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥി സംഘടനയുടെ ഈ വിമർശനം.

Times Kerala
timeskerala.com