രാജ്യത്ത് എയർടെൽ നെറ്റ്‌വർക്ക് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു: കേരളത്തിലും തടസം നേരിട്ടു | Airtel

തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടസ്സമുണ്ടായി
Airtel network services temporarily disrupted in the country
Updated on

തിരുവനന്തപുരം:ഭാരതി എയർടെൽ നെറ്റ്‌വർക്ക് കേരളത്തിലടക്കം താത്കാലികമായി തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രാജ്യത്തുടനീളമുള്ള എയർടെൽ ഉപഭോക്താക്കൾ സേവന തടസ്സം നേരിടാൻ തുടങ്ങിയത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എയർടെൽ സേവനങ്ങൾ തടസ്സപ്പെട്ടതായി നിരവധി യൂസർമാർ റിപ്പോർട്ട് ചെയ്തു.(Airtel network services temporarily disrupted in the country)

ഡൽഹി, മുംബൈ, ബെംഗളൂരു, വിശാഖപട്ടണം, ചെന്നൈ, നാഗ്പൂർ, ജയ്‌പൂർ, അഹമ്മദാബാദ് തുടങ്ങി പ്രധാന നഗരങ്ങളിൽ നിന്നും തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റിലാണ് പ്രധാനമായും ഉപഭോക്താക്കൾ പ്രശ്‌നം നേരിട്ടത്. പരാതിപ്പെട്ടവരിൽ 45 ശതമാനം പേർ മൊബൈൽ ഇന്റർനെറ്റ് ലഭ്യമല്ലെന്നും 29 ശതമാനം പേർ സിഗ്നൽ ലഭിക്കുന്നില്ലെന്നും രേഖപ്പെടുത്തി. എയർടെല്ലിന്റെ ലാൻഡ്‌ലൈൻ ഇന്റർനെറ്റിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

നെറ്റ്‌വർക്കിലെ പ്രശ്‌നം എല്ലാ എയർടെൽ വരിക്കാരെയും ബാധിച്ചില്ല. എന്നാൽ, ഏകദേശം രണ്ടരയോടെ എയർടെൽ സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതായി ഉപഭോക്താക്കൾ പറയുന്നു. സാങ്കേതിക തടസ്സത്തിന് കാരണം എന്താണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com