Airtel : ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ആര്‍ബിഐയോടും ബാങ്കുകളോടും എയര്‍ടെല്‍

Airtel
Published on

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന് സഹകരിച്ച് ഒരൊറ്റ മുന്നണിയായി പ്രവര്‍ത്തിക്കാന്‍ ടെലികോം സഹകരണദാതാവായ എയര്‍ടെല്‍ 40ല്‍ അധികം ബാങ്കുകളെയും ആര്‍ബിഐയെയും എന്‍പിസിഐയെയും സമീപിച്ചു. വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നും കമ്പനി പറഞ്ഞു.

സംശകരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡൊമൈനുകളുടെ വിവരശേഖരം തയ്യാറാക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് എയര്‍ടെല്‍ എന്‍പിസിഐയോട് പറഞ്ഞു. ഇതിലൂടെ, സംശയകരമായ, തട്ടിപ്പ് സൈറ്റുകളെ സജീവമായി തടയാനും ഡിജിറ്റല്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് ബഹുതല സംവിധാനം ഒരുക്കാനും സാധിക്കും.

എസ്ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ ബാങ്കുകളെ സുനില്‍ മിത്തല്‍ നേതൃത്വം നല്‍കുന്ന ടെലികോം കമ്പനി സമീപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com