മലബാര്‍ ചിക്കന്‍ കറി മുതല്‍ അന്താരാഷ്ട്ര വിഭവങ്ങളള്‍ വരെ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു

മലബാര്‍ ചിക്കന്‍ കറി മുതല്‍ അന്താരാഷ്ട്ര വിഭവങ്ങളള്‍ വരെ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു
Published on

കൊച്ചി: ഇന്ത്യയുടെ വൈവിദ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍ രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയന്‍, യൂറോപ്പിയന്‍, പശ്ചിമേശ്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍(ഹീത്രോ), ന്യൂയോര്‍ക്ക്, മെല്‍ബണ്‍, സിഡ്നി, ടൊറന്റോ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തേക്കുള്ള മിക്ക അന്താരാഷ്ട്ര റൂട്ടുകളിലും പുതിയ മെനു ഇതിനകം അവതരിപ്പിച്ചു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുമുള്ള വിമാനങ്ങളിലും പുതിയ മെനു ലഭ്യമാണ്.

ഘട്ടം ഘട്ടമായി എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിലേക്കും പുതിയ മെനു വ്യാപിപ്പിക്കും. ഫസ്റ്റ്/ബിസിനസ് ക്ലാസിലുള്ളവര്‍ക്ക് വെജ് താലിയില്‍ ആവധി പനീര്‍ അന്‍ജീര്‍ പസന്ദ, നോണ്‍ വെജ് താലിയില്‍ മുര്‍ഗ് മസ്സാല, സൗത്ത് ഇന്ത്യന്‍ പ്ലാറ്റര്‍ എന്നിവ ലഭിക്കും. പ്രീമിയം ഇക്കണോമി ക്ലാസിലുള്ളവര്‍ക്ക് രാജസ്ഥാനി ബേസന്‍ ചില്ല, മലബാറി ചിക്കന്‍ കറി, മലായ് പാലക് കോഫ്ത എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര യാത്രകളില്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ജാപ്പനീസ് ടെപ്പാനിയാക്കി ബൗള്‍, സിട്രസ് ടൈഗര്‍ പ്രോണ്‍സ്, ഓറിയന്റല്‍ നാപ്പാ കാബേജ്, ടൊഫു റോള്‍മോപ്‌സ് എന്നിവയും ബിസിനസ് ക്ലാസില്‍ സിയോള്‍ ഫ്‌ളേംഡ് പ്രോണ്‍സ്, മനികോട്ടി ഫോറസ്റ്റിയര്‍, മെഡിറ്ററേനിയന്‍ ടാപ്പാസ് എന്നിവയും ലഭിക്കും. ജെന്‍സി പ്രിയര്‍ക്കായി ചിക്കന്‍ ബിബിംബാപ്, മാച്ചാ ഡെലിസ് പോലുള്ള വിഭവങ്ങളും ബിസിനസ് ക്ലാസില്‍ ലഭിക്കും. പ്രത്യേക ഡയറ്റ് ഓപ്ഷനുകളും ഉള്‍പ്പടെ 18ലധികം പ്രത്യേക വിഭവങ്ങളാണ് എയര്‍ ഇന്ത്യയിലുള്ളത്. ഷെഫ് സന്ദീപ് കല്‍റയാണ് പുതിയ ഭക്ഷണ മെനു രൂപകല്‍പ്പന ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം മുന്‍കൂര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com