തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുന്നു( Air India). ഇന്ന് രാവിലെ 7.30 ന് തിരുവനന്തപുരം നിന്നും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ മസ്‌ക്കറ്റ് വിമാനമാണ് മുന്നറിയിപ്പൊന്നും കൂടാതെ റദ്ദാക്കിയത്.
സെപ്റ്റംബർ 17 ലേക്ക് പകരം ടിക്കറ്റ് നൽകിയതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം അടിയന്തിരമായി മറ്റൊരു വിമാനം യാത്രയ്ക്കായി തരപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.