കൊച്ചി : മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി. AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് പിന്നാലെ തെന്നിമാറിയത്. (Air India flight veers off in Mumbai)
ഇതിൻ്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ ഉണ്ടായതായും വിവരമുണ്ട്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് എയർ ഇന്ത്യ വക്താവ് പറഞ്ഞത്. കനത്ത മഴയാണ് ഇതിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.