കണ്ണൂർ : പക്ഷിയിടിച്ചത് മൂലം കണ്ണൂരിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരികെയിറക്കി. ഇത് പരിഭ്രാന്തി പരാതി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടനടി വിമാനം തിരിച്ചിറക്കുകയായിരുന്നു. (Air India flight emergency landing at Kannur Airport)
7.35 ഓടെ തിരികെയിറക്കിയത് ആറരയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ അബുദാബിയിലേക്കുള്ള വിമാനമാണ്. ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷം അനുമതി ലഭിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കി.
ഇന്ന് ഉച്ചയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് കൊണ്ടുപോകും.