
പാലക്കാട് : കോയമ്പത്തൂരിനടുത്തുള്ള സുലൂർ വ്യോമതാവളത്തിൽ ജോലി ചെയ്യുന്ന 32 കാരനായ ഇന്ത്യൻ വ്യോമസേന പൈലറ്റ് സ്വയം വെടിവച്ച് ജീവനൊടുക്കി. മൂന്ന് മാസം മുമ്പ് മാത്രമാണ് ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്.(Air force officer suicide at Sulur Air Force Station)
മരിച്ചത് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശി എസ്.സാനു (47) ആണ്. ഇദ്ദേഹത്തിന് ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിലായിരുന്നു ഡ്യൂട്ടി.
പോസ്റ്റിൽ കയറി 10 മിനിറ്റിനുള്ളിൽ എകെ 103 റൈഫിൾ കൊണ്ട് സ്വയം തലയിലേക്ക് വെടിയുതിർത്താണ് മരിച്ചത്. മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.