തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ 2047-ലേക്കുള്ള വളർച്ച ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിശദീകരണത്തിനായി രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(AIIMS will be possible in Kerala, says Suresh Gopi)
എയിംസ് വിഷയത്തിൽ സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016-ൽ തന്നെ പ്രഖ്യാപനം വന്നതാണല്ലോ. ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്ന വിവാദങ്ങളെല്ലാം കെട്ടടങ്ങും, അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ വരണമെന്നതാണ് തന്റെ ആഗ്രഹംഎന്നും , വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ പോലുള്ള ഒരു ജില്ലയ്ക്ക് അത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ അല്ലെങ്കിൽ അത് തൃശൂരിൽ നേടിയെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്നും, അതിന് ഇനിയും സമയമുണ്ട് എന്നും പറഞ്ഞ സുരേഷ് ഗോപി, സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു.



