തൃശൂര്‍ : കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂരിലെ പുള്ളിൽ കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
2016 മുതൽ എയിംസ് മുടങ്ങിക്കിടക്കുകയാണ്.ആലപ്പുഴയില്‍ സര്‍ക്കാര്‍ തടസം നിന്നാല്‍ തൃശൂരിലേക്ക് എയിംസ് ആവശ്യപ്പെടും.അവിടെയും തടസം നിന്നാല്‍ ഞാന്‍ സമര രംഗത്തിറങ്ങും. തൃശൂര്‍ കോര്‍പ്പറേഷന്‍ ബിജെപിക്ക് തന്നാല്‍ വികസനം ഉറപ്പാക്കും. തൃശൂരില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഉറപ്പുനല്‍കിയിട്ടും പദ്ധതികള്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടില്ല.
ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദത്തിനുപോലും സഹിച്ചു നിൽക്കേണ്ട ഗതികേടാണ് എംപിയായ തനിക്ക്. ഞാൻ പറയുന്നതും ചെയ്യുന്നതും പൊള്ളുന്ന ആളുകളാണ് എനിക്കെതിരെ കൂരമ്പെയ്യുന്നത്. സത്യം പറയുമ്പോൾ പൊള്ളും. അവന്മാരാണ് കരിയോയിലുമായി നടക്കുന്നത്. എന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേരളത്തില്‍ എയിംസ് പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത് എന്ത് തര്‍ക്കമുണ്ടെങ്കിലും തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.