ആലപ്പുഴ : ബി ജെ പിയിലെ എയിംസ് വിവാദം കടുക്കുന്നു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്‍താവന തള്ളിക്കൊണ്ട് ബി ജെ പി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. (AIIMS controversy in BJP)
അഡ്വ. പി കെ ബിനോയ് പറഞ്ഞത് എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കാമെന്നാണ് പാർട്ടി നിലപാട് എന്നാണ്.
പ്രത്യേകിച്ച് ആലപ്പുഴയെ ചൂണ്ടിക്കാണിക്കാൻ ഇല്ലെന്നും, എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം പ്രതികരിച്ചു.