തിരുവനന്തപുരം : എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണ തർക്കം സംബന്ധിച്ച് സർക്കാർ സമവായത്തിനൊരുങ്ങുന്നു. കത്തോലിക്കാ സഭയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. (Aided schools Disabilities appointment in Kerala)
കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രിയും സഭയും തമ്മിൽ വലിയ തർക്കമാണ് ഉണ്ടായത്.
മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയത് ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കുമെന്നാണ്.