തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനോട് കടുപ്പിച്ച് എ ഐ സി സി. പാർട്ടിയിൽ നിന്നും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നാണ് ആവശ്യം. (AICC to Rahul Mamkootathil)
രാഹുലിൽ നിന്നും ഇതുവരെയും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ല എന്നും, കാര്യങ്ങൾ വ്യക്തമാക്കാതെ തുടർപരിഗണനകൾ ഇല്ലെന്നും നേതൃത്വം അറിയിച്ചു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിനെ അറിയിച്ചത്.