എ ഐയിൽ പ്രവർത്തിക്കുന്ന തയ്യൽ യന്ത്രങ്ങൾ മെഷീനറി എക്സ്പോയിൽ

എ ഐയിൽ പ്രവർത്തിക്കുന്ന തയ്യൽ യന്ത്രങ്ങൾ മെഷീനറി എക്സ്പോയിൽ

Published on

കൊച്ചി: വസ്ത്രമേഖലയെ ലക്ഷ്യംവയ്ക്കുന്ന ആധുനികതയുടെ നേർസാക്ഷ്യം കാണാം കാക്കനാട് കിൻഫ്ര പാർക്ക് ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിലെ മെഷീനറി എക്സ്പോയിൽ. തേപ്പ്, തയ്യൽ, അലങ്കാരങ്ങൾ എന്നിവയുടെയെല്ലാം അത്യാധുനിക കാഴ്ചകളൊരുക്കുകയാണ് ഇവയുടെ സ്റ്റാളുകൾ.

ഓട്ടോമാറ്റിക്, കംപ്യൂട്ടറൈഡ്സ് എന്തിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന യന്ത്രങ്ങൾ വരെ എക്സ്പോയിലുണ്ട്. മെഷീനിൽ വാക്വം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അയേൺ ബോക്സുകൾ നിമിഷങ്ങൾക്കകം ജോലി തീർക്കും.

വീടുകളിൽ ഇത്തരം അയേൺ ബോക്സുകൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഉയർന്ന ചെലവാണ് കാരണം. 55 ,000 രൂപ തൊട്ട് വിലവരുന്ന ഇവ ഗാർമെൻ്റ്സ് കടകളെയാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉൽപാദകർ പറയുന്നു.

നവീകൃത തയ്യൽ യന്ത്രങ്ങൾ എക്സിബിഷൻ കാണാനെത്തുന്നവരുടെ ഹൃദയം കവരും. ഇവ എത്ര വേഗത്തിൽ, കൃത്യതയോടെ നിർദ്ദേശാനുസൃതം തയ്യൽ തീർക്കുന്നു!എംബ്രോയിഡറി, കോളർ, കഫ് എന്നിവയുടെയെല്ലാം സമ്മേളനം എത്ര സൂക്ഷ്മമായി, അതിവേഗം ഇവ തീർക്കും. പല ഡിസൈനുകളും തത്സമയം കംപ്യൂട്ടർ സ്ക്രീനിൽ കണ്ട് തെരഞ്ഞെടുക്കാനും അവസരമുണ്ട്.

പല വിധത്തിലും എംബ്രോയിഡറി ചെയ്യാവുന്ന മെഷീനുകൾ ലഭ്യമാണ്. ബീഡുകൾ ഉൾപ്പെടെ മെഷീനിലേക്ക് ഇട്ടു കൊടുത്തു പ്രോഗ്രാം ചെയ്താൽ അതിനനുസൃതം അവ തുന്നിവരും. കത്രിക മുതൽ തയ്യലുമായി ബന്ധപ്പെട്ട എന്തും തയ്യൽയന്ത്ര സ്റ്റോളുകളിൽ കിട്ടും. പലതും ലക്ഷ്യമിടുന്നത് വ്യവസായോൻമുഖ ഗാർമെൻ്റ് കടകളെയും സ്ഥാപനങ്ങളെയുമാണ്.

Times Kerala
timeskerala.com