
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ സ്ഥാപിക്കുന്നതിന് ഭാരതി എയര്‍ടെല്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന്റെ ഡിജിറ്റല്‍ നട്ടെല്ലിനെ ശാക്തീകരിക്കുക, ഗൂഗിളിന്റെ ഫുള്‍ എഐ-സ്റ്റാക്ക്, ഉപഭോക്തൃ സേവനങ്ങള്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് കൂടുതലായി എത്തിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് ഈ പദ്ധതിയില്‍ 15 ബില്ല്യണ്‍ യുഎസ് ഡോളര്‍ വിക്ഷേപിക്കും. എയര്‍ടെല്ലും അദാനികൊണെക്‌സും അടക്കമുള്ള ഇക്കോസിസ്റ്റം പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.