ചൈന മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍നിന്ന് സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ധാരണ; മുഹമ്മദ് റിയാസ്

നിയമസഭയിൽ പിപി സുമോദ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചൈന മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍നിന്ന് സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ധാരണ; മുഹമ്മദ് റിയാസ്
Published on

തിരുവനന്തപുരം: ചൈന മുതല്‍ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ പ്രത്യേക മാര്‍ക്കറ്റിങ് നടത്തുമെന്നും ഇതിനായി ടൂറിസം വകുപ്പ് മലേഷ്യന്‍ എയര്‍ലൈന്‍സുമായി ധാരണയിലെത്തിയതായും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭയിൽ പിപി സുമോദ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മിഡില്‍ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. ഏപ്രിലില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് എട്ടുരാജ്യങ്ങളില്‍നിന്ന്, 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍, 15 സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുമായി കേരളത്തിലേക്ക് വരും. ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ അടക്കം രാജ്യങ്ങളില്‍നിന്നാണ് ഇവര്‍ എത്തുന്നത്', മന്ത്രി സഭയില്‍ പറഞ്ഞു.' നമ്മള്‍ ഒരു രാജ്യമല്ല, സംസ്ഥാനമാണ്. നമുക്ക് ഒരു എയര്‍വെയ്സ് സംവിധാനം ഇല്ല. അങ്ങനെയുള്ള പരിമിതിയുണ്ട്. എന്നാലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com