
തിരുവനന്തപുരം: വനം വകുപ്പിന്റെ അനുമതിയോടെയുള്ള ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെ നടക്കും(Agasthyarkutam Trekking). മൂന്നു ഘട്ടം ആയിട്ടാണ് ഇത്തവണ ട്രക്കിംഗ് നടക്കുക. 2700/ – രൂപയാണ് ഒരാൾക്ക് ട്രക്കിംഗിന് ആവശ്യമായ തുക. ഒരു ദിവസം 100 പേർക്കാണ് ട്രക്കിംഗിന് അവസരം ഉണ്ടായിരിക്കുക. 70 സ്ലോട്ടുകൾ ഓൺലൈൻ ആയും 30 സ്ലോട്ടുകൾ ഓഫ്‌ലൈൻ ആയും ബുക്ക് ചെയ്‌യാം. അഗസ്ത്യാർകൂടം യാത്രയ്ക്ക് പോകുന്നവർ ഒരാഴ്ച മുൻപെടുത്ത ഹെൽത്ത് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
ട്രക്കിംഗിന് പോകാൻ തയ്യാറാകുന്നവർ വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷയിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് നമ്പർ ഉൾപ്പെടുത്തണം. 3 ഘട്ടമായാണ് ബുക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. 20 മുതൽ 31 വരെയുള്ള ട്രക്കിംഗിന് ജനുവരി 8നും ഫെബ്രുവരി 1 മുതൽ 10 വരെയുള്ള ട്രക്കിംഗിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി 3നുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11ന് ബുക്കിംഗ് ആരംഭിക്കും.