കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായി കോടതി വിധി വന്നതിന് പിന്നാലെ, നടൻ ദിലീപ് അതിരില്ലാത്ത സന്തോഷത്തിലാണ്. വിധി കേട്ട ശേഷം ദിലീപ് നേരെ പോയത് കേസിൽ തനിക്കുവേണ്ടി ഹാജരായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്.(After the court verdict, Dileep went straight to meet Raman Pillai)
കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന അഡ്വ. രാമൻ പിള്ള വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. "ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് തന്റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല," എന്ന് പറഞ്ഞ രാമൻ പിള്ള, പ്രോസിക്യൂഷൻ തികഞ്ഞ കള്ളക്കേസ് കെട്ടിച്ചമച്ചെന്നും ആരോപിച്ചു. വീട്ടിലെത്തിയ ദിലീപിനെ അഭിഭാഷകൻ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. അഭിഭാഷകന്റെ കൈ ചേർത്തുപിടിച്ചാണ് നടൻ തന്റെ നന്ദി അറിയിച്ചത്.
അഭിഭാഷകനെ കണ്ട ശേഷം ദിലീപ് നേരെ പോയത് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ്. വീടിനകത്തേക്ക് വിളക്ക് കൊളുത്തി സ്വീകരിച്ച കുടുംബാംഗങ്ങൾക്കിടയിൽ, ഭാര്യ കാവ്യാ മാധവനും മകളും ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് സന്തോഷം പങ്കുവെച്ചത്. ആലുവയിലെ വീടിന് പുറത്ത് ആരാധകർ വൻ സ്വീകരണം ഒരുക്കി. ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്.
മലയാള സിനിമാ ലോകത്തെയും കേരള സമൂഹത്തെയും പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിപ്രസ്താവം തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നു. രാവിലെ മുതൽ കേരളം ഒന്നടങ്കം ആകാംഷയോടെയാണ് കോടതി നടപടികൾ വീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിച്ചു, മിനിറ്റുകൾക്കകം വിധി പ്രഖ്യാപനമെത്തി.
കേസിലെ ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. വിധി പ്രസ്താവത്തിന് ശേഷം കൈകൂപ്പി തൊഴുതു നിൽക്കുന്ന നടൻ ദിലീപിനെയാണ് കോടതിമുറിയിൽ കാണാനായത്. നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഭാര്യയായ നടി പറഞ്ഞിടത്ത് നിന്നാണ് എല്ലാം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വികാരാധീനനായി സംസാരിച്ച ദിലീപ്, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും, ആ കള്ളക്കഥ കോടതിയിൽ തകർന്നു വീഴുകയായിരുന്നുവെന്നും പറഞ്ഞു. "എന്റെ ജീവിതം, എന്റെ കരിയർ അങ്ങനെയെല്ലാം തകർത്തു." ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും, തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയത് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ വിധി.
കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതാണ് കാരണം. കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വര്ഷങ്ങളോളം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി 12നു പ്രഖ്യാപിക്കും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ കുറ്റക്കാരായ പ്രതികൾക്കെതിരെ തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത് ദിലീപിനെതിരെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിനെതിരെയുള്ള പ്രധാന ആരോപണം. ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. എന്നാൽ, തന്നെ കേസിൽപ്പെടുത്തിയതാണെന്നും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികൾ അടക്കം പത്ത് പേരാണ് കേസിൽ വിചാരണ നേരിട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിന് പിന്നിലെ പ്രധാന കാരണം ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതാണ്. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്.ദിലീപിനെ കൂടാതെ, കേസിൽ പ്രതികളായിരുന്ന രണ്ടുപേരെക്കൂടി കോടതി വെറുതെ വിട്ടിട്ടുണ്ട്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിക്കപ്പെട്ട ചാർലി, പത്താം പ്രതിയായ ശരത്ത് എന്നിവരാണ് ഇത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിനെതിരെയുള്ള കേസ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് കേസിൽ വിചാരണ നേരിട്ടത്. ഈ ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.