
ബിഗ് ബോസ് വീട്ടിൽ വീണ്ടും പ്രതിഷേധിച്ച് അനീഷ്. സ്ക്രാച് ആൻഡ് വിൻ ടാസ്കിൽ കള്ളത്തരം കാണിച്ചെന്ന് ആരോപിച്ചാണ് അനീഷിൻ്റെ പ്രതിഷേധം. ഉരച്ചുനോക്കിയ കാർഡിൽ പണിയാണെന്ന് കണ്ടപ്പോൾ അത് ഒളിപ്പിച്ചുവച്ചു എന്നാണ് അനീഷ് ആരോപിക്കുന്നത്. എന്നാൽ, ആർക്കെതിരെയാണ് ആരോപണമെന്ന് വ്യക്തമല്ല.
“ഉരച്ചുനോക്കിയിട്ട്, അത് ഇന്ന പണിയാണെന്ന് മനസ്സിലാക്കിയിട്ട് ഒളിപ്പിച്ചുവച്ചു” എന്നാണ് അനീഷ് പറയുന്നത്. ഇതിനിടെ, തൻ്റെ പാവകൾ മോഷ്ടിച്ച സംഭവത്തിൽ അക്ബർ ആദിലയോട് സംസാരിക്കുന്നുണ്ട്. ‘സ്റ്റാർട്ടിങിൽ ഭയങ്കര ഫിലോസഫി പറയാൻ നിക്കരുത്, എല്ലാവരും ഫെയർ ആയി കളിക്കണം' എന്ന് അക്ബർ പറയുന്നു.
പണി കാർഡുകളുമായി ബന്ധപ്പെട്ട് ലക്ഷ്മിയും സംസാരിക്കുന്നുണ്ട്. ഇതിനിടെ “അനീഷ് നിൻ്റെ വിരൽ കടിച്ചില്ലേ’ എന്ന് ആര്യൻ ചോദിക്കുമ്പോൾ അക്ബർ തലകുലുക്കി സമ്മതിക്കുന്നു. ഇത് ഫിസിക്കൽ അസാൾട്ട് ആണെന്നാണ് ആര്യൻ പറയുന്നത്. ടാസ്ക് റദ്ദാക്കാൻ ആര്യൻ ആവശ്യപ്പെടുമ്പോൾ ‘ഇന്നലെ ബിഗ് ബോസ് പറഞ്ഞത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട’ എന്നാണെന്ന് നൂറ ഓർമ്മപ്പെടുത്തുന്നു. ഈ സംഭവത്തിൽ തർക്കം തുടരുമ്പോൾ, ടാസ്ക് റദ്ദാക്കണമെന്നും ജയിലിലേക്ക് വിടണമെന്നും അനീഷ് പറയുന്നു. ഈ എപ്പിസോഡ് ഇന്ന് രാത്രി 9.30 ന് കാണാം.