ജയസൂര്യക്കെതിരെ പരാതി കൊടുത്തശേഷം ഉപദേശമെന്ന രീതിയില്‍ ഭീഷണികള്‍ വരുന്നു: പരാതിക്കാരി

ജയസൂര്യക്കെതിരെ പരാതി കൊടുത്തശേഷം ഉപദേശമെന്ന രീതിയില്‍ ഭീഷണികള്‍ വരുന്നു: പരാതിക്കാരി
Published on

നടന്‍ ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ഉപദേശമെന്ന തരത്തിൽ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി പരാതിക്കാരി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞ് ഒരുപാട് ആളുകൾ വിളിച്ചെന്നും പണത്തിന് ആവശ്യമുണ്ടോയെന്ന് ചോദിച്ചെന്നും പരാതിക്കാരി പറഞ്ഞു. ചിലര്‍ പുതിയ പടത്തില്‍ അവസരം തരാമെന്ന് വ്യക്തമാക്കി. താന്‍ ഉറച്ച് പരാതിയില്‍ നില്‍ക്കുകയാണെന്നും സിനിമാ ലൊക്കേഷനായ കൂത്താട്ടുകുളത്തെ പന്നി ഫാമില്‍ ഇന്ന് തെളിവെടുപ്പ് നടന്നെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയിലെ നിരവധി വൃത്തികേടുകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് താൻ പോരാടുന്നത്. കുടുംബം പറഞ്ഞിട്ടാണ് ജയസൂര്യയുടെ പേര് ആദ്യം പുറത്തുപറയാതിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com