തൃശ്ശൂര്‍ : തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ 30 ഓളം പന്നികൾക്ക് ആണ് രോഗാണുബാധ സ്ഥിരീകരിച്ചത്. അതിനാൽ പ്രദേശത്ത് കൂടുതൽ വ്യാപനത്തിന് സാധ്യത ഉണ്ട്.
ബാംഗ്ലൂരിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാൽ രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരും. പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാൽ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം.