തൃപ്പൂണിത്തുറ നഗരസഭയിൽ അഡ്വ. പി.എൽ. ബാബു ചെയർമാൻ: 2 വോട്ടുകൾ അസാധുവായി | Chairman

പി.എൽ. ബാബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തൃപ്പൂണിത്തുറ നഗരസഭയിൽ അഡ്വ. പി.എൽ. ബാബു ചെയർമാൻ: 2 വോട്ടുകൾ അസാധുവായി | Chairman
Updated on

കൊച്ചി: ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ ചരിത്രത്തിലാദ്യമായി താമര വിരിഞ്ഞു. ബിജെപി നേതാവ് അഡ്വ. പി.എൽ. ബാബു നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 45 വർഷത്തെ എൽഡിഎഫ്-യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ചാണ് ബിജെപി ഭരണത്തിലെത്തുന്നത്.(Adv. P.L. Babu becomes the Chairman of Tripunithura Municipality)

ആകെ 21 വോട്ടുകൾ നേടിയാണ് പി.എൽ. ബാബു വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫ് പ്രതിനിധിക്ക് 18 വോട്ടുകൾ ലഭിച്ചു. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നത് ബിജെപിയുടെ വിജയത്തിൽ നിർണ്ണായകമായി. ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ സിപിഎമ്മിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനമാണ് ഫലത്തിൽ ബാബുവിന് തുണയായത്.

എൽഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായതും കൗൺസിലിൽ ചർച്ചയായി. 53 അംഗ നഗരസഭയിൽ ബിജെപിക്ക് 21-ഉം എൽഡിഎഫിന് 20-ഉം സീറ്റുകളാണുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ബിജെപി ഭരണസാരഥ്യമേൽക്കുന്നത്. വോട്ടെടുപ്പിന് ശേഷം പി.എൽ. ബാബു നഗരസഭാ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Related Stories

No stories found.
Times Kerala
timeskerala.com