അഡ്വ. എ. വേലപ്പന്‍ നായർ പത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ എ. വേലപ്പന്‍നായർ മുതിര്‍ന്ന ഹൈകോടതി അഭിഭാഷകനാണ്
അഡ്വ. എ. വേലപ്പന്‍ നായർ പത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി
Updated on

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി അഡ്വ. എ. വേലപ്പന്‍നായരെ നിയമിച്ചു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ടിരിക്കുന്ന ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന തുളസി ഭാസ്‌കര്‍ മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ. എ. വേലപ്പന്‍ നായരുടെ നിയമനം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ എ. വേലപ്പന്‍നായർ മുതിര്‍ന്ന ഹൈകോടതി അഭിഭാഷകനാണ്.

Related Stories

No stories found.
Times Kerala
timeskerala.com