തിരുവനന്തപുരം : ആര്യനാട് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് നേതാവും ആയിരുന്ന ശ്രീജയുടെ ആത്മഹത്യയിൽ പ്രതികരിച്ച് അടൂർ പ്രകാശ്. കള്ളപ്രചാരണവും അപവാദ പ്രചാരണവും നടത്തി അവരെ തേജോവധം ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. (Adoor Praksh on Sreeja Suicide case)
സംഭവത്തിൽ സി പി എം നേരിട്ട് ഉത്തരവാദികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് അവരാണ് എന്നത് കേരളം മുഴുവൻ തിരിച്ചറിയണം എന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.