തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോപണത്തിൽ ഒരു കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്.
ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിയമസഭാ കക്ഷയിൽ നിന്നും ഒഴിവാക്കി. സെപ്തംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ രാഹുൽ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.
എന്നാൽ രാഹുലിന്‍റെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നൽകണമോയെന്ന് ആലോചിച്ച് തീരുമാനിക്കും. അതിന് സമയമുണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. നിയമസഭാ കക്ഷിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് അറിയിച്ച് സ്പീക്കര്‍ക്ക് ഇതുവരെ കത്തു നൽകിയിട്ടില്ല.