തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലേറെ കള്ളവോട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് അടൂർ പ്രകാശ് എം പി.(Adoor Prakash MP about vote fraud in Attingal)
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ പ്രതിസ്ഥാനത്ത് സി പി എം ആയിരുന്നുവെങ്കിൽ, ഇപ്പോൾ ബി ജെ പിയും സംശയ നിഴലിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റ് തിരുത്താൻ തയ്യാറാകാത്ത സ്ഥിതിക്ക് നിയമപരമായ തുടർനടപടിയിലേക്ക് പോവുകയാണെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.