തിരുവനന്തപുരം : വിജിലൻസ് കോടതി തന്നെ സിവിൽ സപ്ലൈസ് അഴിമതിക്കേസിൽ വെറുതെ വിട്ടിട്ടും സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുകയാണെന്ന് പറഞ്ഞ് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്. (Adoor Prakash against Kerala Govt)
ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സർക്കാർ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇത് കുത്തിപ്പൊക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാർ കേസിൽ അപ്പീൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.