തിരുവനന്തപുരം : ആറ്റിങ്ങലിലെ വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം പി. ഇതിന് പിന്നിൽ ബി ജെ പിയും സി പി എമ്മും ആണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. (Adoor Prakash against BJP and CPM )
ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്സിസ്റ്റ് പാർട്ടിയും ബി ജെ പിയും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് എന്നും എം പി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ പദയാത്രയ്‌ക്കൊപ്പം എല്ലാ നേതാക്കളും നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.