Filmmaking : 'തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, സ്ത്രീകളും പിന്നാക്ക വിഭാഗക്കാരും തുടർന്നും ഈ രംഗത്ത് ഉണ്ടാകണം, മന്ത്രി സിനിമ സ്പെഷ്യലിസ്റ്റ് അല്ലാത്തത് കൊണ്ടാണ് എന്നെ എതിർത്ത് സംസാരിച്ചത്': നിലപാടിൽ ഉറച്ച് അടൂർ ഗോപാലകൃഷ്ണൻ

പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതാണ് ആർക്കും ഇഷ്ടപ്പെടാതെ പോയതെന്നും, 60 വർഷത്തെ അനുഭവ സമ്പത്തിലാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published on

തിരുവനന്തപുരം : തലസ്ഥാനത്ത് നടന്ന ഫിലിം കോൺക്ലേവ് സമാപനച്ചടങ്ങിൽ താൻ നടത്തിയ പരാമർശത്തിൽ ഉറച്ച് അടൂർ ഗോപാലകൃഷ്ണൻ. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.(Adoor Gopalakrishnan about his stance on filmmaking training )

ഈ രംഗത്ത് എത്തുന്നവർ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരാകാൻ പാടില്ലെന്നും, സ്ത്രീകളും പിന്നാക്ക വിഭാഗക്കാരും തുടർന്നും രംഗത്ത് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അങ്ങനെ പറഞ്ഞത് അവരുടെ ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണെന്നും, സാംസ്ക്കാരിക വകുപ്പ് മന്ത്രി തന്നെ എതിർത്ത് സംസാരിച്ചത് അദ്ദേഹം സിനിമ സ്പെഷ്യലിസ്റ്റ് അല്ലാത്തതിനാൽ ആണെന്നും അടൂർ വ്യക്തമാക്കി.

പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതാണ് ആർക്കും ഇഷ്ടപ്പെടാതെ പോയതെന്നും, 60 വർഷത്തെ അനുഭവ സമ്പത്തിലാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com