എഡിഎമ്മിൻ്റെ മരണം- പൊലീസിൻ്റെ ഇടപെടൽ കൃത്യം, അല്ലായിരുന്നെങ്കിൽ ഈ കേസിൽ അറസ്റ്റ് നടക്കുമോ? ; വി എൻ വാസവൻ

എഡിഎമ്മിൻ്റെ മരണം- പൊലീസിൻ്റെ ഇടപെടൽ കൃത്യം, അല്ലായിരുന്നെങ്കിൽ ഈ കേസിൽ അറസ്റ്റ് നടക്കുമോ? ;  വി എൻ വാസവൻ
Published on

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ, പൊലീസിൻ്റെ ഇടപെടൽ കൃത്യമായിരുന്നെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അല്ലാത്തപക്ഷം കേസിൽ പി.പി. ദിവ്യയുടെ അറസ്റ്റ് നടക്കുമായിരുന്നോ എന്നും വിഷയത്തിൽ സർക്കാരിനുള്ള ആത്മാർഥതയെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അതിനെ തുടർന്ന് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ, പി.പി. ദിവ്യയുടെ അറസ്റ്റ് ആശ്വാസം പകരുന്നത് ആണെന്നും വിഷയത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മരണപ്പെട്ട നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com