
കണ്ണൂർ : എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ എതിർത്ത് പി പി ദിവ്യ. നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. (ADM Naveen Babu's death case)
ഹർജിയിലെ കാര്യങ്ങൾ നിലനിൽക്കുന്നതല്ല എന്നാണ് പി പി ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്. കേസ് 23നു പരിഗണിക്കാനായി മാറ്റി.
ഇത്തരത്തിലൊരു ഹർജി സമർപ്പിച്ചിരിക്കുന്നത് ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് എന്നാണ് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞത്.