കണ്ണൂർ : എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ഭാര്യ മഞ്ജുഷ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകൾ ഈ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (ADM Naveen Babu's death case)
പ്രതി ഭരിക്കുന്ന പാർട്ടിയുടെ ഭാഗമാണെന്നും, ശരിയായ തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നും ഇതിൽ പറയുന്നു. കൈക്കൂലി വാങ്ങിയതായി വ്യാജ കേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.