കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ വീണ്ടും കോടതിയെ സമീപിച്ച് ഭാര്യ മഞ്ജുഷ. എസ് ഐ ടി അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി അവർ ഹർജി സമർപ്പിച്ചു. (ADM Naveen Babu's death)
അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയ അവർ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാജക്കേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്.