Naveen Babu : 'നീതി അകലെയാണ്, പോരാടും, ഒപ്പം നിന്നവർക്ക് മാത്രം നന്ദി': നവീൻ ബാബുവിൻ്റെ കുടുംബം

ഇതുവരെയും പി പി ദിവ്യയുടെ മൊബൈൽ ഫോൺ പോലും പരിശോധിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്.
Naveen Babu : 'നീതി അകലെയാണ്, പോരാടും, ഒപ്പം നിന്നവർക്ക് മാത്രം നന്ദി': നവീൻ ബാബുവിൻ്റെ കുടുംബം
Published on

പത്തനംതിട്ട : അന്തരിച്ച കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. ഒപ്പം നിന്നവർക്ക് മാത്രം നന്ദിയെന്നാണ് അവർ പറഞ്ഞത്. കുടുബത്തിൽ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും അവർ കൂട്ടിച്ചേർത്തു. (ADM Naveen Babu death case)

നീതി അകലെയാണെന്നും, എന്നാൽ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. ഇതുവരെയും പി പി ദിവ്യയുടെ മൊബൈൽ ഫോൺ പോലും പരിശോധിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്.

ADM നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്

കേരള ജനതയുടെ ഹൃദയത്തിൽ ഒരു മുറിവായി തുടരുന്ന മുൻ കണ്ണൂർ എ ഡി എം നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. സന്തോഷത്തോടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പോകേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്കാണ് കരിനിഴൽ വീണത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകുന്നേരം നടന്ന ചടങ്ങിലാണ് സംഭവം.

ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത് എന്ന് കുടുംബം പറയുന്നു. അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി പി ദിവ്യക്കെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടതായി വന്നു.

Related Stories

No stories found.
Times Kerala
timeskerala.com